വയനാട്​ ജില്ലാ കലക്ടറായി എ. ഗീത ചുമതലയേറ്റു

 വയനാട്​ ജില്ലാ കലക്ടറായി എ. ഗീത ചുമതലയേറ്റു

കല്‍പ്പറ്റ: വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാമത് കലക്ടറായി എ.ഗീത ചുമതലയേറ്റു. രാവിലെ പതിനൊന്നരയോടെ കലക്‌ട്രേറ്റിലെത്തിയ അവരെ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ വികസന കമ്മീഷനര്‍ ജി.പ്രിയങ്ക, സബ്കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കോവിഡ് പ്രതിരോധത്തിനൊടൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Related News