ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിഹത്യ ചെയ്തെന്ന പരാതിയില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുത്തു

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിഹത്യ ചെയ്തെന്ന പരാതിയില്‍ പി.സി. ജോര്‍ജിനെതിരെ കേസ്. ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പോലീസ് കണ്ടെത്തി.
ഐപിസി 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്‍സൂര്‍ എന്ന അഭിഭാഷകന് നല്കിയ പരാതിയിലാണ് കേസ്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ്ബി പേജിന് നല്കിയ അഭിമുഖത്തിലാണ് പി.സി. ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കേസില്‍ പി.സി. ജോര്‍ജ് രണ്ടാം പ്രതിയാണ്.