സ്‌കൂള്‍ തുറക്കല്‍ : അധ്യാപകരുടെ വാക്സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകും

 സ്‌കൂള്‍ തുറക്കല്‍ : അധ്യാപകരുടെ വാക്സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം: അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷന്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍.നവംബ‍ര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ മുന്‍കൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ വാക്സിനേഷന്‍ നല്‍കുന്നുണ്ട്. വാക്സിന്‍ നല്‍കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് വെച്ചാണ്.

165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണ് സംസ്ഥാനത്തെ സ്കൂളുകളിലാകെ ഉള്ളത്. 93 ശതമാനമെങ്കിലും അധ്യാപകരുടെ മാത്രം വാക്സിന്‍ പൂര്‍ത്തിയായെന്നാണ് കണക്ക്.

Related News