ടി പി ചന്ദ്രശേഖരന്റെ മകനേയും ആർഎംപി നേതാവ് എൻ വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്

 ടി പി ചന്ദ്രശേഖരന്റെ മകനേയും ആർഎംപി നേതാവ് എൻ വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും,ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്.കെ കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്.എൻ വേണു വടകര എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

 

മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാൻ കാരണമെന്നും കത്തിൽ പറയുന്നുണ്ട്.. ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തിൽ പറയുന്നുണ്ട്.

Related News