കല്‍പ്പറ്റ: വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാമത് കലക്ടറായി എ.ഗീത ചുമതലയേറ്റു. രാവിലെ പതിനൊന്നരയോടെ കലക്ട്രേറ്റിലെത്തിയ അവരെ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ വികസന കമ്മീഷനര്‍ ജി.പ്രിയങ്ക, സബ്കലക്ടര്‍ ആര്. ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കോവിഡ് പ്രതിരോധത്തിനൊടൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.Read More
Tags : wayanad
കൊറോണ പശ്ചാത്തലത്തില്‍ അടച്ചിട്ട വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ള എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. കുറഞ്ഞത് രണ്ടാഴ്ച മുൻപ് കൊറോണ വാക്സിന് ആദ്യ ഡോസ് എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുൻപ് കൊവിഡ് പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും മാത്രമേ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന് ഡിടിപിസി അധികൃതര്‍ അറിയിച്ചുRead More