Tags : vaccine

Kerala

15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും

15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യണം. ആധാർ ഇല്ലാത്തവർക്ക് സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് രേഖയായി ഉപയോഗിക്കാം.Read More

Kerala

സ്‌കൂള്‍ തുറക്കല്‍ : അധ്യാപകരുടെ വാക്സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം: അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷന്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍.നവംബ‍ര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ മുന്‍കൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ വാക്സിനേഷന്‍ നല്‍കുന്നുണ്ട്. വാക്സിന്‍ നല്‍കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് വെച്ചാണ്. 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണ് സംസ്ഥാനത്തെ സ്കൂളുകളിലാകെ ഉള്ളത്. 93 ശതമാനമെങ്കിലും അധ്യാപകരുടെ മാത്രം വാക്സിന്‍ പൂര്‍ത്തിയായെന്നാണ് കണക്ക്.Read More

Kerala

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ ഉറപ്പാക്കും; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യ ഡോസ് വാക്സീന്‍ നല്‍കാന്‍ സ്ഥാപനതലത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഒക്ടോബര്‍ നാലിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതോടെയാണ് നടപടികള്‍ തുടങ്ങിയത്. രണ്ട് ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. പകുതി വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും.Read More

Kerala

സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കമാവും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കമാവും. ഇതിന്റെ ഭാഗമായി നാളെയോടെ അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിനെത്തിക്കാനാണ് തീരുമാനം. പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്സീന്‍ നല്‍കുകയാണ്. പിന്നോക്ക ജില്ലകളിലും ഗ്രാമീണ മേഖലകളിലും വാക്സിനേഷനെത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശമുണ്ട്. ഓഗസ്റ്റ് 31 നകം സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്ബൂര്‍ണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് ദൗത്യം.Read More

Health TOK

കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ ഇടകലർത്തി നൽകരുത്,​ കാരണം വ്യക്തമാക്കി സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ ഇടകലർത്തി നൽകാനുള്ള നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ.സിറസ് പൂനവാല. രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ മിശ്രണം ചെയ്യുന്നതിന് താന്‍ എതിരാണ്. മിശ്രിത രൂപം ഫലം നല്‍കിയില്ലെങ്കില്‍ വാക്‌സിന്‍ നിര്‍മിച്ച കമ്പനികള്‍ പരസ്പരം പഴിചാരുമെന്ന് പൂനവാല പറഞ്ഞു.   ഇന്ത്യയില്‍ കൊവാക്സിന്‍, കൊവിഷീല്‍ഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം.Read More

India

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഐസിഎംആര്‍

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം കുട്ടുകള്‍ക്കുള്ള വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.Read More

Health TOK

കൊറോണ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നത്.  Read More

Health TOK

കോവിഡ് ആദ്യവാക്സിന്‍ സ്വീകരിച്ച്‌ 57 ദിവസത്തേക്ക് രക്തദാനം പാടില്ല; മാര്‍ഗരേഖ പുറത്തിറക്കി

മുംബൈ : കൊറോണ വാക്സിന്‍ സ്വീകരിച്ചതിനുശേഷം രണ്ടു മാസത്തേക്ക് രക്തം ദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്‌ഫ്യൂഷന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു.പ്രതിരോധ മരുന്ന് എടുത്തതിന് ശേഷമുള്ള രക്തദാനം പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവാക്സിനും, കൊവിഷീല്‍ഡിനും പുതിയ മാര്‍ഗ നിര്‍ദ്ദേശം ബാധകമാണ്. വാക്സിന്‍ സ്വീകരിച്ച അന്ന് മുതല്‍ രണ്ടാമത്തെ വാക്സിന്‍ എടുത്ത് 28 ദിവസം കഴിയുന്നതുവരെ രക്തദാനം നടത്തരുതെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖതന്നെ കൗണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ട്. വാക്സിന്റെ രണ്ട് […]Read More

Health TOK

തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേയ്‌ക്കുളള വാക്‌സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ വാക്‌സിന്‍ ക്യാമ്ബുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകി കയറ്റിയതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം.   ഇനി മുതല്‍ ജില്ലാ ആശുപത്രിയില്‍ പ്രതിദിനം 300 പേര്‍ക്കും താലൂക്ക് ആശുപത്രികളില്‍ 200 പേര്‍ക്കും മാത്രമേ വാ‌ക്‌സിന്‍ നല്‍കുകയുളളൂ.വിവിധ ആശുപത്രികളില്‍ എത്തിയ മുതിര്‍ന്ന പൗരന്മാര്‍ വാക്‌സിന്‍ ലഭിക്കാതെ മടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി […]Read More