റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍. മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി. Read More
Tags : rbi
ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍നിന്ന് സ്വയമേവ പണം ഈടാക്കുന്ന സംവിധാനമാണ് ഓട്ടോ ഡെബിറ്റ്.ഇന്നു മുതല്‍ പണം കൈമാറുന്നതിനു മുന്‍പ് ഇനി അക്കൗണ്ട് ഉടമ അനുവാദം നല്‍കണം. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. നിശ്ചിത ഇടവേളകളില്‍ അടയ്ക്കുന്ന വായ്പകളുടെ ഇഎംഐ, മൊബൈല്‍, വൈദ്യുതി ബില്ലുകള്‍, മ്യൂച്ചല്‍ഫണ്ട് എസ്‌ഐപി, ഇന്‍ഷുറന്‍സ് പ്രീമിയം, ഒടിടി വരിസംഖ്യ, […]Read More