Tags : psc

Kerala

പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഏപ്രിലില്‍ പി.എസ്.സി. നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. https://www.keralapsc.gov.in/ വെബ്സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 10,18 തിയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ട പരീക്ഷയുടെ ഹാള്‍ടിക്കറ്റാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. അടുത്ത ഘട്ടത്തിന്റെ ഹാള്‍ടിക്കറ്റ് ഏപ്രില്‍ 8 നാണ് പ്രസിദ്ധീകരിക്കുക. ഡിഗ്രിതല പരീക്ഷ മെയ്‌ 22ന് നടക്കും. മെയ്‌ 7ന് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിക്കും.Read More

Kerala

മാറ്റിവച്ച പ്ലസ് ടുതല പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ച്‌ പിഎസ്‌സി

തിരുവനന്തപുരം: മാറ്റിവച്ച പ്ലസ് ടുതല പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ച്‌ കേരള പി എസ് സി. ഏപ്രില്‍ 10, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രില്‍ 10, 18 തീയതികളിലേക്ക് മാറ്റി വെച്ചത്. രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് മാര്‍ച് 29 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 18 നടക്കുന്ന രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ എട്ടുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാകും പരീക്ഷ. പരീക്ഷാകേന്ദ്രം […]Read More