Tags : pc george

Kerala

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ വ്യ​ക്തി​ഹ​ത്യ ചെ​യ്തെ​ന്ന പ​രാ​തിയി​ല്‍ പി.​സി. ജോ​ര്‍​ജി​നെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ വ്യ​ക്തി​ഹ​ത്യ ചെ​യ്തെ​ന്ന പ​രാ​തിയി​ല്‍ പി.​സി. ജോ​ര്‍​ജി​നെ​തി​രെ കേ​സ്. ജോ​ര്‍​ജി​നെ​തി​രെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഐ​പി​സി 509 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ന്‍​സൂ​ര്‍ എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. ക്രൈം ​സ്‌​റ്റോ​റി മ​ല​യാ​ളം എ​ന്ന എ​ഫ്ബി പേ​ജി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പി.​സി. ജോ​ര്‍​ജ് വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. കേ​സി​ല്‍ പി.​സി. ജോ​ര്‍​ജ് ര​ണ്ടാം പ്ര​തി​യാ​ണ്.Read More