ഹരിത പ്രശ്നം പാര്‍ട്ടിക്ക് പരിഹരിക്കാന്‍ കഴിയും; പ്രശ്നങ്ങള്‍ മാന്യമായി പരിഹരിച്ച ചരിത്രമാണ് ലീഗിനുള്ളത് ; ആയിഷ ബാനു
ഹരിത പ്രശ്നം പാര്‍ട്ടിക്ക് പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു. അതുകൊണ്ടാണ് അന്ന് ട്രഷറര്‍ ആയിരുന്നിട്ടും പരാതിയില്‍ ഒപ്പു വയ്ക്കാതെ മാറി നിന്നത്. പ്രശ്നങ്ങള്‍ മാന്യമായി പരിഹരിച്ച ചരിത്രമാണ് ലീഗിന്. നിലവിലുള്ള പ്രശ്നങ്ങള്‍ക്കും പാര്‍ട്ടി പരിഹാരം കണ്ടെത്തും പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത് പ്രവര്‍ത്തക എന്ന നിലയില്‍ ഉത്തരവാദിത്തമാണെന്നും ആയിഷ ബാനു പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്നം വനിതാകമ്മീഷന് പരിഹരിക്കാനാകില്ല, അഭിപ്രായ സ്വാതന്ത്യമില്ലാത്ത പാര്‍ട്ടിയല്ല ലീഗ് ഹരിത ഭാരവാഹിയായി പ്രവര്‍ത്തിച്ച അനുഭവമുണ്ട്. എല്ലാ അഭിപ്രായവും മാനിക്കുന്ന നേതാക്കളാണ് ലീഗിന്റേതെന്നും […]Read More