Tags : Kozhikode

Kerala

നിപ വൈറസ് ഉറവിടം കണ്ടെത്താന്‍ വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധിക്കും

കോഴിക്കോട്: നിപ വൈറസ് ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. വവ്വാലുകളെ കണ്ടെത്തി സ്രവ സാമ്ബിള്‍ ശേഖരിക്കാനായി മൃ​ഗ സംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥര്‍ ചാത്തമം​ഗലം പാഴൂരിലെത്തിയിട്ടുണ്ട്. സ്രവം സ്വീകരിച്ച്‌ ഭോപ്പാലിലെ ലാബിൽ അയച്ച് പരിശോധിക്കാനാണ് തീരുമാനം.   രണ്ട് മാസം മുൻമ്പ് ചത്ത ആടിന്റെ രക്തവും സ്രവവും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൃ​ഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ബേബി വ്യക്തമാക്കി.  Read More

Kerala

കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികൾ ഉയരുന്നു

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. കുട്ടികളേയും പ്രായമുള്ളവരെയും പൊതു ഇടത്തില്‍ കൊണ്ടുവന്നാല്‍ വാഹനം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെ കര്‍ശനനടപടിയുണ്ടാവുമെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യമായി നഗരത്തിലെത്തിയവരുടെ 257 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക്ക് ധരിക്കാത്തതിന് ഇന്നലെ 960 കേസുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 649 കേസുകളും ഇന്നലെ റജിസ്റ്റര്‍ ചെയ്തു.Read More