Tags : kerala

Education

സ്കൂള്‍ പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.കേരളത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു.  Read More

Kerala

സംസ്ഥാനത്ത് ഈ മാസം 30 ന് ഓട്ടോ ടാക്സി തൊഴിലാളികളുടെ പണിമുടക്ക്

കേരളത്തിൽ ഈ മാസം 30 ന് ഓട്ടോ ടാക്സി തൊഴിലാളികളുടെ പണിമുടക്ക്. യാത്ര നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക്.   ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്.Read More

Kerala

ലൈംഗിക തൊഴിലാളിയെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

ലൈംഗിക തൊഴിലാളിയെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്‌.. ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന […]Read More

Kerala

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ​ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ​പവന് 80 രൂപയും ഉയര്‍ന്നു. ​ഗ്രാമിന് 4,370 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 34,960 രൂപയും. ഓ​ഗസ്റ്റ് 12 ന്, ​ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.Read More

Kerala

കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി ; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

കോഴിക്കോട്: വെള്ളിയാഴ്ച മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. മുഖ്യമന്ത്രി നേരിട്ടുവിളിച്ച്‌ പ്രശ്നപരിഹാരം ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ അറിയിച്ചു. വെള്ളിയാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് നാളെ എല്ലാ കടകളും തുറക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി നേരിട്ടു വിളിച്ച്‌ പ്രശ്നങ്ങള്‍ കേട്ട് […]Read More

Kerala

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി ആരോഗ്യ വകുപ്പ്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്ന് […]Read More

Kerala

പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീന് കുറഞ്ഞത് 10 സെന്റിമീറ്റർ നീളം നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി

പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീന് കുറഞ്ഞത് 10 സെന്റിമീറ്റർ നീളം നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വായ് മുതൽ വാൽ വരെയുള്ള നീളമാണ് മാനദണ്ഡം.   മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം.ചെറിയ മീനുകളെ പിടിക്കുന്നവർക്ക് പിഴ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി തുടങ്ങിയ സർക്കാർ ആനൂകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.Read More