Tags : kannur

Kerala

കണ്ണൂര്‍ താണയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ വന്‍ തീപ്പിടിത്തം.ദേശീയ പാതയിലെ ഇരുനിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന ബാരല്ല കിച്ചന്‍ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ അണച്ചു. ആളപായം ഇല്ല. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അഞ്ച് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. ഹോം അപ്ലൈന്‍സ് സ്ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയര്‍ ജോലികളടക്കം കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയാക്കിയത്. സമീപത്ത് ഉണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് […]Read More

Kerala

പാനൂര്‍ കൊലപാതകം: കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി

കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്.     മൻസൂറിന്‍റെ കൊലപാതക കേസില്‍ ഷിനോസിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഷിനോസ്.  Read More

Kerala

പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാർ : കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ധർമ്മടത്ത് മത്സരിക്കുമെന്നും സുധാകരൻ പറഞ്ഞു.ധർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്Read More