തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് നല്ലതെന്നും പി.ടി സഖറിയാസ് വ്യക്തമാക്കി.Read More
Tags : film
കൊച്ചി: സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമായില്ലെന്നും നിലവിലെ സാഹചര്യം തീയറ്റര്‍ തുറക്കാന്‍ അനുകൂലമല്ലെന്നും മന്ത്രി സജി ചെറിയാന്. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് ഘട്ടം ഘട്ടമായിട്ടാണ്. ആദ്യപടിയായി സീരിയല്‍ ഷൂടിംഗ് അനുവദിച്ചു. പിന്നീട് സിനിമാ ഷൂടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.Read More
ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.രാജപാര്വെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. അമരം, പഞ്ചാഗ്നി, ദേവാസുരം, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.Read More
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തീയേറ്റുകളില്‍ ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോ ആരംഭിക്കും. സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു.തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്ബത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന്ശേഷവും വേണമെന്നും ചേംമ്ബര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും […]Read More