Tags : election

Kerala

തെ​ര​ഞ്ഞെ​ടു​പ്പ്; സം​സ്ഥാ​ന​ത്ത് ഏ​പ്രി​ല്‍ ആ​റി​ന് പൊ​തു ​അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവായി.   കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്ബളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ […]Read More

Politics TOK

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം കു​ഞ്ഞു​ടു​പ്പ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധര്‍മടത്ത് മ​ത്സ​രി​ക്കു​ന്ന വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം കു​ഞ്ഞു​ടു​പ്പ്.മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് വാളയാറിലെ അമ്മയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി. ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി. ഫ്രോക്ക് ചിഹ്നം വേണമെന്ന് വാളയാറിലെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തിനുള്ള പണം കണ്ടെത്താന്‍ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് മത്സരം.Read More

Kerala

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍,ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കും; എല്‍ഡിഎഫ് പ്രകടന പത്രിക

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി’ ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കി ഉയർത്തും, മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും, കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പ്രകടന പത്രികയിലുള്ളത്.   കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നും,വീട്ടമ്മമാർക്ക്​ പെൻഷൻ ഏർപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. രണ്ട്​ ഭാഗമായാണ്​ പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത്​ 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന […]Read More

Kerala

‘ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട’, ടി സിദ്ധിഖിനെതിരെ വയനാട്ടിൽ പോസ്റ്റർ

കൽപ്പറ്റ നിയമസഭയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ടി സി​ദ്ദിഖിനെതിരെ പോസ്റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.Read More

Kerala

എൽ.ഡി.എഫ് സ്ഥാനാർത്ഥി ‘മരണപ്പെട്ടതായി’ ജന്മഭൂമിയില്‍ വ്യാജ വാര്‍ത്ത

എൽ.ഡി.എഫ്  സ്ഥാനാർത്ഥി മരണപ്പെട്ടതായി ജന്മഭൂമി പത്രത്തില്‍ വ്യാജ വാര്‍ത്ത. തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.സി മുകുന്ദനെയാണ് മരണപ്പെട്ടതായി ചരമപേജില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ചത്.   വ്യാജ  വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.  Read More

Kerala

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഇ.ശ്രീധരൻ

പാലക്കാട് മണ്ഡലത്തിൽ  മത്സരിക്കുമെന്ന് ഇ.ശ്രീധരൻ.  പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും  പ്രായക്കൂടുതൽ അനുഭവസമ്പത്താകുമെന്നും  ഇ.ശ്രീധരൻ പറഞ്ഞു. പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം; എന്‍സിപിയില്‍ രാജി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും എലത്തൂരില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവെച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പി എസ് പ്രകാശനാണ് രാജിവച്ചത്. മാണി. സി. കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രകാശന്‍ അറിയിച്ചു.മന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.   കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ. കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയ‍ര്‍ന്നിരുന്നു. സേവ് എന്‍സിപി […]Read More