Tags : covid

India

കോവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന  സാഹചര്യത്തിൽ  സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.ഭാഗികമായ ലോക്ഡൗണോ നൈറ്റ് കർഫ്യൂമൊ പ്രഖ്യാപിച്ചുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാമെന്നും കേന്ദ്രം നിർദ്ദേശിച്ചു.   കേരളം, മഹാരാഷ്ട്ര പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം വർദ്ധിച്ചുവരുകയാണ്.  Read More

Health TOK

ഇന്ത്യയിൽ കൊറോണ വ്യാപനം അതിരൂക്ഷം:രണ്ടാം തരംഗമെന്ന് ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് കണക്ക്.രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 43000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കൊവിഡ് ബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്.മൂന്നാം ഘട്ട വാക്സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട് പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ മൂന്നാം […]Read More

Kerala

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടി‌പി‌സിആര്‍ നിര്‍ബന്ധം: നിയന്ത്രണം ശക്തമാക്കി കേരളം

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി‌പി‌സിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍ടി‌പി‌സിആര്‍ ടെസ്റ്റ് നടത്തണം. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കും ഇത് ബാധകമാണ്.Read More

Health TOK

കൊറോണ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നത്.  Read More

World

യു.എ.ഇയില്‍ 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ

യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസു കഴിഞ്ഞ എല്ലാവർക്കും കൊറോണ പ്രതിരോധ കുത്തിവെപ്പിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റോ, മൊബൈൽ ആപ്പോ വഴി രജിസ്റ്റർ ചെയ്യണം. എമിറേറ്റ്സ് ഐഡി, ഫോൺ നമ്പർ, താൽപര്യപ്പെടുന്ന വാക്സിനേഷൻ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് 205 ആരോഗ്യകേന്ദ്രങ്ങൾ മുഖേന വാക്‌സിന്‍ സൗജന്യമായി ലഭിക്കും.Read More

India

കോവിഡ് : കേരള- കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി

കേരള- കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി കർണാടക. അതിർത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. കർണാടക പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് അതിർത്തിയിലെ പരിശോധന.Read More

India

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊറോണ ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊറോണ ബാധിച്ച്‌ മരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ചൊവ്വാഴ്ചയാണ്​ അദ്ദേഹത്തിന് രോഗബാധ സ്​ഥിരീകരിച്ചത്​. നഗര്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്നും മൂന്നു തവണ പാര്‍ലമെന്റിലെത്തിയ ദിലീപ് ഗാന്ധി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. 1985 മുതല്‍ 1999 വരെ അഹമ്മദ് നഗര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.1999 ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 2009 ലും 2014 ലും ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു.Read More

Health TOK

തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേയ്‌ക്കുളള വാക്‌സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ വാക്‌സിന്‍ ക്യാമ്ബുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകി കയറ്റിയതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം.   ഇനി മുതല്‍ ജില്ലാ ആശുപത്രിയില്‍ പ്രതിദിനം 300 പേര്‍ക്കും താലൂക്ക് ആശുപത്രികളില്‍ 200 പേര്‍ക്കും മാത്രമേ വാ‌ക്‌സിന്‍ നല്‍കുകയുളളൂ.വിവിധ ആശുപത്രികളില്‍ എത്തിയ മുതിര്‍ന്ന പൗരന്മാര്‍ വാക്‌സിന്‍ ലഭിക്കാതെ മടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി […]Read More