Tags : Congress

Kerala

എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലൊയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്ന് ഗോപിനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ ഒരു പ്രവ‌ത്തകനെയും പാ‌ര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കില്ലെന്നും ഒരു നേതാവിന്റെയും എച്ചില്‍ നക്കുന്ന ശീലം തനിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു.നേരത്തെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. […]Read More

Kerala

ചര്‍ച്ചകള്‍ നടന്നു; ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍

ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എം.പിമാരുമായും എം.എല്‍.എമാരുമായും മുന്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. സ്വാഭാവികമായും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ഞാന്‍ ഗ്രൂപ്പിന്റെ ഭാഗമായിട്ടില്ല. എല്ലാവര്‍ക്കും അതിന്റെതായ നിലപാടുകളുണ്ട്. യോഗ്യരായവരെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. പിന്നെ ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ പ്രായം എന്ന് പറയുന്നത് […]Read More

Kerala

‘കോണ്‍ഗ്രസിനെ രക്ഷിക്കണം’; എംകെ രാഘവന്‍ എംപിക്കും കെ പ്രവീണ്‍ കുമാറിനുമെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫിസിന് മുന്‍പില്‍ എം കെ രാഘവന്‍ എം പിക്കും കെ പ്രവീണ്‍ കുമാറിനും എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.പുതിയ ഡിസിസി നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എം കെ രാഘവന്റെ നീരാളി പിടുത്തത്തില്‍ നിന്നും കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവര്‍ സംഘത്തിലെ ഒരാളെ പ്രസിഡന്റ ആക്കാതിരിക്കുക, എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്. സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററില്‍ ഉണ്ട്.  Read More

Kerala

‘ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട’, ടി സിദ്ധിഖിനെതിരെ വയനാട്ടിൽ പോസ്റ്റർ

കൽപ്പറ്റ നിയമസഭയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ടി സി​ദ്ദിഖിനെതിരെ പോസ്റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.Read More