പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

 പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

തിരുവനന്തപുരം : പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് ഒളിച്ചു കടന്ന ഇയാള്‍ തിരിച്ചു വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാല്‍ എറിഞ്ഞ കല്ലൂര്‍ ജങ്ഷനിലും ആയുധങ്ങള്‍ ഒളിപ്പിച്ച ചിറയിന്‍കീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച്‌ കാല്‍ വെട്ടിയെടുത്ത കേസില്‍ ഉണ്ണിയാണ് ഒന്നാം പ്രതി. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞത്.

പോത്തന്‍കോട് എസ്‌എച്ച്‌ഒ കെ. ശ്യാം, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഉണ്ണി, മൂന്നാം പ്രതി ശ്യാം എന്നിവരെ വെമ്ബായം ചാത്തമ്ബാട് വച്ചാണ് പോലീസ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. സുധീഷിന്റെ സംഘമെറിഞ്ഞ നാടന്‍ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.

Related News