എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക ;  ഫോണില്‍ ഈ 4 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്; മുന്നറിയിപ്പുമായി ബാങ്ക്‌

 എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക ;  ഫോണില്‍ ഈ 4 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്; മുന്നറിയിപ്പുമായി ബാങ്ക്‌

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കള്‍ക്ക് നാല് ആപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്. അതിലൂടെ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ‘കാലിയാക്കാന്‍’ സാധ്യതയുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട്‌ ചെയ്തു.

Anydesk, Quick Support, Teamviewer, Mingleview. എന്നി ആപ്പുകൾക്കെതിരെയാണ് എസ്ബിഐയുടെ മുന്നറിയിപ്പ്‌.
കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത 150 എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 70 ലക്ഷം രൂപയിലധികം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌.

യുപിഐ ഉപയോഗിക്കുമ്ബോള്‍ അക്കൗണ്ട് ഉടമകള്‍ ജാഗ്രത പാലിക്കണം. അജ്ഞാതമായ ഉറവിടത്തില്‍ നിന്നുള്ള യുപിഐ ശേഖരണ അഭ്യര്‍ത്ഥനയോ ക്യുആര്‍ കോഡോ സ്വീകരിക്കരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കി.

ഹെല്‍പ്പ് ലൈനോ കസ്റ്റമര്‍ കെയര്‍ നമ്ബറോ തിരയുമ്ബോള്‍ അജ്ഞാത വെബ്സൈറ്റുകള്‍ ഉപയോഗിക്കരുതെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Related News