കൊറോണ പരിശോധനയ്ക്കുള്ള ആര്.ടി.പി.സി.ആര് ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി കുറച്ചത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊറോണ പരിശോധനയ്ക്കുള്ള ആര്.ടി.പി.സി.ആര് ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി കുറച്ചത് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും അത് ലാബ് ഉടമകളുമായി ആലോചിക്കാതെയാണെന്നും ചൂണ്ടിക്കാട്ടി ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.