റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ ഉയരും

 റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ ഉയരും

റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍.

മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.

 

Related News