രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം ;​ 19 എസ്.എഫ്.ഐ പ്രവര്‍ത്തകർ അറസ്റ്റില്‍

 രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം ;​ 19 എസ്.എഫ്.ഐ പ്രവര്‍ത്തകർ അറസ്റ്റില്‍

വയനാട് : രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ എം.പി ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മ‌ര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്,​ സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കം 19 പേരാണ് അറസ്റ്റിലായത്.

ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Related News