മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. ദീര്‍ഘകാലം അസുഖ ബാധിതനായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ ഐക്യനാടുകളും യുഎസ്എസ്ആറും തമ്മിലുളള ശീതയുദ്ധത്തിന് അന്ത്യം കുറിച്ചത് ഗോര്‍ബച്ചേവായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിന്‍, ബോറിസ് ജോണ്‍സണ്‍, തുടങ്ങിയ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.