പ്ലസ് വണ്‍ പ്രവേശനം; ആശങ്ക വേണ്ട ; മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്ന് കുറവുള്ള ഇടത്തേക്ക് മാറ്റുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.രണ്ടാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട തീയതിയും നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു