സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും; ‘ആദ്യ ഓപ്‌ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനം നേടണം

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്‍റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം ലഭിച്ചിട്ടില്ല.
4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ആദ്യ അലോട്ട്മെന്‍റില്‍ സീറ്റ് ലഭിച്ചത്. അതേസമയം മുന്നാക്ക സംവരണ സീറ്റുകളില്‍ അപേക്ഷകര്‍ കുറവാണ്. 5,303 സീറ്റുകളാണ് മുന്നാക്ക വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത്.