പരമേശ്വരന്‍ അയ്യര്‍ നീതി ആയോഗിന്റെ പുതിയ സിഇഒ

 പരമേശ്വരന്‍ അയ്യര്‍ നീതി ആയോഗിന്റെ പുതിയ സിഇഒ

ന്യൂഡൽഹി ∙ നീതി ആയോഗിന്റെ പുതിയ സിഇഒ ആയി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യരെ നിയമിച്ചു.നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.1981 ബാച്ച്‌ ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറാണ് പരമേശ്വരന്‍ അയ്യര്‍.

2009-ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പരമേശ്വരന്‍ അയ്യരെ 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടപ്പാക്കിയത്.

 

Related News