മുൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

സ്വലേ

Aug 24, 2019 Sat 07:56 PM

ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യ വകുപ്പ്മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു.


ആദ്യ മോഡി സർക്കാരിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അരുൺ ജെയ്റ്റ്‌ലി ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് രണ്ടാം മോഡി സർക്കാരിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

  • HASH TAGS