#മെൻ ടൂ: ഹാഷ്ടാഗുമായി ഇന്ത്യൻ ജനത

സ്വന്തം ലേഖകൻ

May 11, 2019 Sat 07:58 AM

മുംബൈ: #മീ ടൂ ഹാഷ് ടാഗുകളുമായി ലോകമെമ്പാടുമുള്ള വനിതകൾ രംഗത്തു വന്നത് ജനശ്രദ്ധ നേടിയിരുന്നു. മാനസികമായും ലൈംഗികമായും പീഡനത്തിനിരയായ സ്ത്രീകൾ അവർ നേരിട്ട ദുരനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ തുറന്ന് പറയുകയായിരുന്നു.


എന്നാൽ ഇവിടെ പുരുഷന്മാർക്ക് വേണ്ടി സംഘടനകൾ രൂപീകരിച്ചിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യയിലെ പുരുഷന്മാർക്ക് തുല്യ നീതി ലഭിക്കുന്നില്ല എന്ന കാരണങ്ങളാണ് ഇത്തരം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. പുരുഷന്മാർക്കെതിരെ വ്യാജ പരാതികൾ ഉന്നയിക്കുന്ന സ്ത്രീകൾക്ക് അനുകൂലമായാണ് നീതിന്യായ വ്യവസ്ഥ മുന്നോട്ട് പോകുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഇത്തരം വ്യാജ കേസുകളിൽ പെടുന്ന യുവാക്കൾ കുറ്റക്കാരാണെന്ന് കോടതി തെളിയിക്കുന്നതിന് മുൻപ് തന്നെ വാർത്താ മാധ്യമങ്ങൾ അവരെ കുറ്റക്കാരായി ചിത്രീകരിക്കുകയും പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ച് മാനനഷ്ടം സൃഷ്ടിക്കുകയും ചെയ്യുന്നു.


വ്യാജ പരാതികളുടെ പേരിൽ വർഷങ്ങളോളം യാതനകൾ അനുഭവിക്കേണ്ടി വരുന്നവരും കുറവല്ല. ഇത്തരത്തിൽ മാനനഷ്ടം അനുഭവിച്ചവർ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങൾ അനുഭവിച്ച പീഡനങ്ങൾ തുറന്ന് പറയുകയാണ് #മെൻ ടൂ ഹാഷ് ടാഗിലൂടെ. ഇന്ത്യയിൽ തുടക്കം കുറിച്ച മൂവ്മെന്റ് ഇപ്പോൾ ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

  • HASH TAGS
  • #Men too
  • #Me too