സുന്ദർ പീചെ ധരിച്ച വാച്ച് ഏതെന്ന് കണ്ടെത്തി

സ്വന്തം ലേഖകൻ

May 10, 2019 Fri 08:53 AM

സ്മാർട്ട് ഫോണുകൾ വാഴുന്ന കാലം കഴിഞ്ഞു. ഇപ്പോൾ സ്മാർട്ട് വാച്ചുകളാണ്. സ്മാർട്ട് ഫോണിന്റെ എല്ലാ ഫീച്ചറുകളും ഇതിൽ ലഭിക്കുന്നു എന്നത് തന്നെയാണ് സ്മാർട്ട് വച്ചുകളുടെ പ്രചാരം കൂടാൻ കാരണം. സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ പറ്റുന്ന നിരവധി തരത്തിലുള്ള വാച്ചുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതൊന്നുമല്ല ഇവിടുത്തെ വിഷയം. ഗൂഗിളിന്റെ സി.ഇ.ഒ ആയ സുന്ദർ പീചെ ഏത് സ്മാർട്ട് വാച്ചാണ് ധരിക്കുന്നത്?

2019 ആന്വൽ ഡെവെലെപ്പേർസ് കോൺഫ്രൻസിൽ പങ്കെടുത്ത സുന്ദർ പീചെ, പ്രധാന സെഷനിൽ ആണ് തന്റെ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കൊണ്ട് അവതരണം നടത്തിയത്. വളരെ കുറഞ്ഞ ആളുകൾ ഇത് കാണുകയും ചെയ്തു. പിന്നീട് ട്വിറ്ററിൽ വന്ന ട്വീറ്റ് ആണ് ചർച്ച വിഷയമായത്.

"സുന്ദർ പീചെ ധരിച്ചിരിക്കുന്ന വാച്ച് കണ്ടെത്താൻ സാധിക്കുമോ?" എന്ന അടിക്കുറിപ്പോടെ വാച്ച് ധരിച്ചു നിൽക്കുന്ന പീച്ചെയുടെ  ചിത്രമാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. പീചെ ധരിച്ചിരുന്നത് 'ഫോസിൽ' കമ്പനി നിർമിച്ച സ്മാർട്ട് വാച്ചായിരുന്നു. ഇത് 'ഫോസിൽ' കമ്പനി തന്നെയാണ് അവരുടെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. 199 ഡോളർ (₹14,000) രൂപ വിലയുള്ള വാച്ചിന്റെ മറ്റു വിശേഷണങ്ങളും അടങ്ങിയതായിരുന്നു ഒഫിഷ്യൽ അക്കൗണ്ടിലൂടെയുള്ള ട്വീറ്റ്.

  • HASH TAGS
  • #Google
  • #Ceo
  • #Smart wach
സുന്ദർ പീചെ ധരിച്ച വാച്ച് ഏതെന്ന് കണ്ടെത്തി