കേരളത്തിന് കൈത്താങ്ങായി കല്ല്യാണ്‍ ജ്വല്ലറിയും ലുലുഗ്രൂപ്പും

സ്വലേ

Aug 15, 2019 Thu 05:36 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ലുലു ഗ്രൂപ്പിന്റെയും കല്ല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെയും സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് എംഎ യുസഫലി അറിയിച്ചു.


കല്യാണ്‍ ജ്വല്ലറി ഒരുകോടി രൂപ സംഭാവന നല്‍കും. കൂടാതെ, വീട് നഷ്ടപ്പെട്ടവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു വീടുവച്ച് കൊടുക്കുമെന്നും ചെയര്‍മാന്‍ ടിഎസ് കല്യാണരാമന്‍ പറഞ്ഞു.

  • HASH TAGS
  • #Kallyan
  • #ലുലു
  • #ഗ്രൂപ്പ്‌