'കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തരവാദി' സിദ്ധാര്‍ത്ഥിന്റെ കത്ത് പുറത്ത്

സ്വ ലേ

Jul 30, 2019 Tue 07:30 PM

മംഗളൂരു: ഇന്ത്യയിലെ മുന്‍നിര കോഫി ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി. സിദ്ധാര്‍ത്ഥിനായുള്ള  തെരച്ചില്‍ തുടരുകയാണ്. ഇതിനിടെ രണ്ട് ദിവസം മുൻപ്  കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ് അയച്ച കത്ത് പുറത്തുവന്നു.കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും  കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


 കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാര്‍ത്ഥ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്നും ആരെയും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.ഒരു ദിവസം നിങ്ങള്‍ക്ക് എല്ലാം മനസിലാകുമെന്നും അന്ന് നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്നും അദ്ദേഹം കത്തില്‍ എഴുതിയിട്ടുണ്ട്.


  • HASH TAGS
  • #sidharth
  • #letter