ആരാധകന്റെ സ്‌നേഹ പ്രകടനം ; വേദിയില്‍ താഴെ വീണ് നടന്‍ വിജയ് ദേവരെകൊണ്ട

സ്വന്തം ലേഖകന്‍

Jul 27, 2019 Sat 12:06 AM

വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ആരാധകന്റെ സ്‌നേഹ പ്രകടനത്തിനിടയില്‍ താഴെ വീണ് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട.  ഇഷ്ടതാരത്തോടുള്ള സ്നേഹം കൊണ്ട് നടനെ നേരിട്ട് കണ്ട് ആശംസിക്കാനായിരുന്നു ആരാധകന്റെ ഉദ്ദേശമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. വിജയ് വേദിയില്‍ വീഴുകയായിരുന്നു. വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു.