കാലുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് ദേവിക സ്വന്തമാക്കിയത് ഫുള്‍ എ പ്ലസ്

സ്വന്തം ലേഖകന്‍

May 08, 2019 Wed 10:29 AM

വള്ളിക്കുന്ന്: ആത്മ വിശ്വാസിത്തിന്റെ പര്യായമാണ് ദേവിക. ശാരീരിക പരിമിതി ദേവികയുടെ മുന്നേറ്റത്തിന് തടസമല്ലെന്നു തെളിയിക്കുന്നതാണ് കാലുകള്‍ കൊണ്ടെഴുതിയെടുത്ത ഈ ഫുള്‍ എ പ്ലസ്. ഇരു  കൈകളുമില്ലെങ്കിലും ദേവിക പരീക്ഷയെഴുതി, വളരെ പ്രതീക്ഷയോടെ തന്നെ . ആ പ്രതീക്ഷയുടെ വിജയം മറ്റുള്ളവര്‍ക്കു പ്രചോദനമാണ്  നല്‍കുന്നത്. പരീക്ഷ എഴുതാന്‍ അധികമനുവദിച്ച സമയം ഉപയോഗിക്കാതെ മറ്റു  കുട്ടികള്‍  എഴുതിത്തീര്‍ത്ത അതേ സമയത്ത് ഉത്തരക്കടലാസ് കെട്ടിക്കൊടുത്ത ദേവിക തന്നെയാണ് ഈ തവണത്തെ താരം . ദേവികയുടെ പരീക്ഷാഫലം മറ്റു കുട്ടികള്‍ക്കും  ആത്മവിശ്വാസമാണ് നല്‍കുന്നത് .

പഠനത്തില്‍ മാത്രമല്ല ദേവിക മുന്നില്‍ ,  പാട്ടിലും കലയിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക.  പാട്ടു പാടിയും, ചിത്രം വരച്ചും ദേവിക നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹായിയെ വച്ച് പരീക്ഷ എഴുതാന്‍ അവസരമുണ്ടായിട്ടും അതുപയോഗിക്കാതെയാണ് ദേവിക  മറ്റ് കുട്ടികള്‍ക്കൊപ്പം വള്ളിക്കുന്ന് സിബിഎച്ച്എസ് സ്‌കൂളില്‍ വെച്ച് പരീക്ഷ എഴുതിയത്.സിവില്‍ സര്‍വീസ് നേടണമെന്നതാണ് ദേവികയുടെ ആഗ്രഹം . ദേവികയുടെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ പൂര്‍ണ പിന്തുണയുമായി സിവില്‍ പൊലീസ് ഓഫീസറായ അച്ഛന്‍ സജീവും അമ്മ സുജിതയുമുണ്ട്  
  • HASH TAGS
  • #sslcreult
  • #devika