ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യക്കാരൻ മോദി

സ്വ ലേ

Jul 20, 2019 Sat 01:50 AM

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേഫലം. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്‍റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്സ് വിഭാഗമാണ് സർവേ നടത്തിയത്.രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി,  എന്നിവരെ പിന്നിലാക്കിയാണ് പ്രധാനമന്ത്രി ഈ നേട്ടം കൈവരിച്ചത്‍. ഓണ്‍ലൈൻ വോട്ടെടുപ്പു വഴിയായിരുന്നു സര്‍വേ.ബില്‍ ഗേറ്റ്സ് ആണ് പട്ടികയിൽ ഒന്നാമത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ളവരില്‍ രണ്ടാമത് ബറാക് ഒബാമ ആണ്.

  • HASH TAGS
  • #modi
  • #primeminister