കുമാരസ്വാമി രാജി വെക്കണമെന്ന്​ ​ ബി.എസ്​ യെദ്യൂരപ്പ

സ്വന്തം ലേഖകന്‍

Jul 14, 2019 Sun 10:49 PM

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഉടന്‍ രാജി വെക്കണമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍​ ബി.എസ്​ യെദ്യൂരപ്പ. ഭൂരിപക്ഷം നഷ്‌ടമായ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യെദിയൂരപ്പ പറഞ്ഞു.വിമതരെല്ലാം ബിജെപിക്ക് ഒപ്പമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.



രണ്ട്​ സ്വതന്ത്രരും ജെ.ഡി.എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി 15ല്‍പരം എം.എല്‍.എമാരും രാജി വെച്ച്‌​ ബി.ജെ.പിയെ പിന്തുണക്കുമെന്ന്​ അറിയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെക്കുകയാണ്​ വേണ്ടതെന്ന്​ ബി.എസ്​ യെദ്യൂരപ്പ പറഞ്ഞു.

  • HASH TAGS
  • #yeddyurappa