ഓണ്‍ലൈന്‍ വഴി ഭാര്യമാരെ പങ്കുവെയ്ക്കല്‍; യുവതിയെ നിര്‍ബന്ധിച്ച ഭാര്യമാരും പ്രതികള്‍

സ്വന്തം ലേഖകന്‍

May 08, 2019 Wed 05:47 AM

കായംകുളം: സാമൂഹ്യമാധ്യമമായ ഷെയര്‍ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച കേസില്‍ ഭാര്യമാരെയും പ്രതിചേര്‍ത്തു. ഒരു യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.പരാതിക്കാരിയായ യുവതിയുടെ മൊഴി യുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്. പ്രതികളായ കിരണ്‍(35), സീതി(39), ഉമേഷ്(28), ബ്ലെസറിന്‍(32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. 


ഭര്‍ത്താവല്ലാത്ത മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചെന്നും, പരസ്പര കൈമാറ്റത്തിന് മറ്റ് യുവതികളും തന്നെ നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി. എതിര്‍പ്പറിയിച്ചെങ്കിലും ഇവര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.


താല്‍പര്യമില്ലാത്ത യുവതിയെ നിര്‍ബന്ധിച്ച യുവതികളെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.സമീപ കാലത്ത് ഏറെ പ്രചാരം നേടിയ സമൂഹമാധ്യമമാണ് ഷെയര്‍ ചാറ്റ്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാമെന്നും പോലീസ് വിലയിരുത്തുന്നു.


  • HASH TAGS
  • #sharechat
  • #online
  • #socialmedia