മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ല: എച്ച്‌ഡി കുമാരസ്വാമി

സ്വ ലേ

Jul 11, 2019 Thu 09:47 PM

കര്‍ണാടക: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ലെന്ന്  കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി. രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. 2008 ല്‍ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ടെന്നും അന്ന് അദ്ദേഹം രാജി വയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ന് വിളിച്ച്‌ ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ കുമാരസ്വാമി രാജിവയ്ക്കുമെന്നായിരുന്നു സൂചന ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ താന്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കുകയായിരുന്നു.കോണ്‍ഗ്രസ് നേതാക്കളുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം. 

  • HASH TAGS
  • #karnadaka
  • #hdkumaraswamy