സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 12:47 AM

ജിദ്ദ: എയര്‍ ഇന്ത്യ സംസം വെള്ളം കൊണ്ട് പോകുന്നതിന് ഏപ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.  ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ സെക്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന എ.ഐ 966 നമ്പർ  വിമാനത്തിലും, ജിദ്ദ- കൊച്ചി സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എ.ഐ.964 നമ്ബര്‍ വിമാനത്തിലുമാണ് സെപ്തംബര്‍ 15 വരെ വിലക്ക് ഏര്‍പെടുത്തിയത്. വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വ്വീസുകള്‍ക്കായി പിന്‍വലിച്ച്‌ പകരം ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച്‌ സര്‍വ്വീസ് നടത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം. 

  • HASH TAGS
  • #airindia