കര്‍ണാടക മന്ത്രി എച്ച്‌. നാഗേഷ് രാജിവെച്ചു

സ്വന്തം ലേഖകന്‍

Jul 08, 2019 Mon 08:00 PM

ബെംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച മന്ത്രി എച്ച്‌ നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു.എച്ച്‌. നാഗേഷ് ആണ് മന്ത്രിസ്ഥാനം രാജിവെച്ചത്.രാജിക്കത്ത് ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൈമാറി.കുമാരസ്വാമി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചസ്വതന്ത്ര എം.എല്‍.എയായ നാഗേഷ്, ബി.ജെ.പി സര്‍ക്കാറിന്പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി പക്ഷത്തെ എം.എല്‍.എ മാരുടെ എണ്ണം 106 ആയി. 106 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സ്വതന്ത്ര എം.എല്‍.എയാണ് നാഗേഷ്. ഒരു മാസം മുൻമ്പാണ് നാഗേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.


എം..എല്‍.എമാരുടെ  രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ.ഡ‌ി.എസ് സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവെച്ചതായാണ് സൂചന. വിമത എം.എല്‍.എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനാണ് രാജിയെന്നാണ് സൂചന.

  • HASH TAGS
  • #politics
  • #congress
  • #nagesh