പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ താരമായി PSCtalks ആപ്ലിക്കേഷന്‍

സ്വ ലേ

Jul 03, 2019 Wed 03:27 AM

കേരള PSC ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിൽ   വൈറലായി PSCtalks  ആപ്ലിക്കേഷൻ. നിലവിലുള്ള ഓണ്‍ലൈന്‍ PSC അപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്ഥമായി നിരവധി  വീഡിയോ ക്ലാസുകളും ,  ഒരു ലക്ഷത്തോളം മുന്‍വര്‍ഷ ചോദ്യങ്ങളുമായാണ്  PSCtalks എന്ന ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. 


പ്ലേ സ്റ്റോറില്‍ 15 ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം ലഭ്യമായി തുടങ്ങിയ ഈ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ പതിനയ്യായിരം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. മുഴുവന്‍ PSc സിലബസ് പാഠങ്ങളും ദൃശ്യവല്‍ക്കരിച്ചു എന്നതാണ് PSctalks  ന്റെ ഏറ്റവും വലിയ പ്രത്യേകത.


 വീഡിയോ ക്ലാസുകള്‍ subject, topic ,subtopic,video lectures എന്നിങ്ങനെ  ഘട്ടങ്ങളായി PSctalks  എന്ന  ആപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട് . ഏതൊരു ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇഷ്ടമുള്ള സമയത്ത് ഇതിലെ ക്ലാസുകള്‍ സ്വയം തിരഞ്ഞെടുത്ത് പഠിക്കാം. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ  ആപ്ലിക്കേഷൻ സഹായകമാവും എന്നതിൽ സംശയമില്ല.

  • HASH TAGS
  • #app
  • #psctalks