കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗല്ല വൈറസ്

സ്വ ലേ

Jun 28, 2019 Fri 04:14 AM

കോഴിക്കോട്: കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുണ്ടായ ഭക്ഷ്യ വിഷബാധയുടെ കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന്  കണ്ടെത്തിയതോടെ കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഉറവിടം വ്യക്തമായിട്ടില്ല. റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ നിന്നുള്ള പരിശോധന ഫലം എത്തിയാല്‍ മാത്രമേ ബാക്ടീരിയ ബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഡിഎംഒ ഡോ.വി ജയശ്രീ പറഞ്ഞു. 


സ്‌കൂളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം സംബന്ധിച്ച് ഫുഡ് ഓഡിറ്റ് നടത്തി മുഴുവന്‍ കാര്യങ്ങളും സ്‌കൂള്‍ കമ്മറ്റി കൃത്യമായി രേഖപ്പെടുത്തി വെയ്ക്കണം. തുടര്‍ന്ന് എ.ഇ.ഒയുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് ഈ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.സ്‌കൂളുകളില്‍ പരിശോധനയ്ക്കായി എത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ഭക്ഷ്യസുരക്ഷ ജീവനക്കാര്‍ക്കും, ആവശ്യപ്പെടുന്ന പക്ഷം ഓഡിറ്റ് വിവരങ്ങള്‍ കൈമാറണം. ഭക്ഷണ വിതരണത്തില്‍ അപാകതയുണ്ടായാല്‍ നോഡല്‍ ഓഫീസര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കുന്നതിനും യോഗം നിര്‍ദേശിച്ചു


  • HASH TAGS
  • #kozhikode
  • #food
  • #poisoning
  • #schoolstudents