അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ 'ദേശീയ മീശ'യായി പ്രഖ്യാപിക്കണം : അധീര്‍ രഞ്ജന്‍ ചൗധരി

സ്വ ലേ

Jun 25, 2019 Tue 12:56 AM

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്ന്കോണ്‍ഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ്    അധീര്‍ രഞ്ജന്‍ ചൗധരി.  അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയാക്കണമെന്നും ലോക്‌സഭയില്‍ അധീര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു.


ലോക്സഭയിലെ  പ്രസംഗത്തിനിടയിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ബിജെപിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചൌധരി ഉന്നയിച്ചത് . കല്‍ക്കരി, 2 ജി അഴിമതിക്കേസുകളില്‍ ആരെയെങ്കിലും പിടിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ബിജെപിയ്ക്ക് കഴിഞ്ഞോയെന്ന് രഞ്ജന്‍ ചൗധരി ചോദിച്ചു.


  • HASH TAGS
  • #politics