അടുക്കളയിലല്ല ബിസിനസ്സിന്റെ പണിപ്പുരയിലാണ് ഞങ്ങള്‍

സ്വന്തം ലേഖകന്‍

Jun 24, 2019 Mon 03:12 AM

കൊച്ചി: പുത്തന്‍ കലകളും, വസ്ത്രങ്ങളും, ഭക്ഷണവുമൊരുക്കി അടുക്കളയില്‍ നിന്നും ബിസിനസ്സിലേക്ക് ചുവടു വെച്ച് പെണ്‍ കരുത്ത്. കൊച്ചി ഒബ്രോണ്‍ മാളില്‍ മണ്‍സൂണ്‍ ഫ്‌ലീ മാര്‍ക്കറ്റ് ഒരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീ സംരംഭകര്‍. ടര്‍ക്കോയിസ് ഇവന്‍സും ഒബ്രോണ്‍ മാളും സഹകരിച്ചോരുക്കിയ മേളയില്‍ ഇരുപത്തഞ്ചോളം സ്ത്രീ സംരംഭകരാണ് പങ്കെടുത്തത്. 


വീട്ടില്‍ ഉണ്ടാക്കിയ സോപ്പുകള്‍, പൗഡറുകള്‍, സ്‌ക്വാഷ്, വസ്ത്രങ്ങള്‍, 100 ശതമാനം കോട്ടനില്‍ നിര്‍മിച്ച കുട്ടികള്‍ക്കായുള്ള ഡയഫേര്‍സ്, രുചി വൈവിദ്യങ്ങള്‍ തുടങ്ങി ഇരുപത്തഞ്ചോളം സ്റ്റാളുകള്‍ ഒരുക്കി രണ്ട് ദിവസത്തെ മേളയായിരുന്നു സംഘടപ്പിച്ചത്. അടുക്കളയില്‍ മാത്രമല്ല ബിസിനസിലും മുന്നിലാണെന്ന് തെളിയിക്കുകയാണ് ഈ പെണ്‍കരുത്തുകള്‍. 


  • HASH TAGS
  • #Monsoon Flea
  • #Turquoise
Monsoon Flea in association with TURKOOIS
Monsoon Flea in association with TURKOOIS