ജിയോ പുറത്തിറക്കുന്നു പുതിയ ജിയോ ഹോം ടിവി സര്‍വീസുകൾ

സ്വ ലേ

Jun 23, 2019 Sun 06:55 PM

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ പുറത്തിറക്കുന്നത് പുതിയ ജിയോ ഹോം ടിവി സര്‍വീസുകളാണ് .DTH കൂടാതെ കേബിള്‍ സര്‍വീസുകളെക്കാള്‍ കൂടുതല്‍ മികച്ച ടെക്നോളജിയിലും  ക്ലാരിറ്റിയിലുമാണ്  ഇത് പുറത്തിറങ്ങുന്നത് .ഈ ജിയോ ഹോം ടിവികള്‍  കേബിള്‍ DTH കമ്പനികള്‍ക്ക്  വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല.ജിയോയുടെ തന്നെ ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഈ ജിയോ ടിവി സൗജന്യമായി ലഭിക്കും .


 ജിഗാ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്കും ജിയോ ഹോം ടിവി ലഭ്യമാകുന്നതാണ്. ജിയോ ഹോം ടിവി വഴി ഏകദേശം 600 ചാനലുകളാണ് കാണുവാന്‍ സാധിക്കും  .എന്നാല്‍ ഒരു മാസം ജിയോ ഹോം ടെലിവിഷനുകള്‍ ഉപയോഗിക്കുവാന്‍ ഏകദേശം 100 ജിബിയുടെ ഡാറ്റ ആവശ്യമായി വരും .കുറഞ്ഞ ചിലവില്‍ കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കുക എന്നതാണ്  ജിയോ ഹോം ടിവിയുടെ മറ്റൊരു ലക്ഷ്യം.

  • HASH TAGS
  • #jio