സാധനങ്ങള്‍ വാങ്ങിയാല്‍ മൊബൈലില്‍ സന്ദേശം; റേഷന്‍ കട ഇനി ഹൈടെക്

സ്വ ലേ

Jun 22, 2019 Sat 07:15 PM

റേഷന്‍കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ ഇനി മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിക്കും. കാര്‍ഡുടമകള്‍ക്ക് വാങ്ങുന്ന ഉത്പന്നങ്ങളുടെ പേരും അളവും തുടങ്ങി വിശദമായ വിവരങ്ങളാണ് മൊബൈലില്‍ സന്ദേശമായി ലഭിക്കുക. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കൊണ്ടു വരുന്നത്. 


പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കിയവര്‍ക്കാണ് സന്ദേശം ലഭിക്കുക. മൊബൈല്‍ നമ്പര്‍ രേഘപ്പെടുത്താത്തവര്‍ക്ക് സന്ദേശം ലഭിക്കില്ല. ഈ മാസം മുതല്‍ സംവിധാനം നടപ്പാക്കും. 


ഇതോടെ റേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ വിഭാഗം, ഉപഭോക്താവിന്റെ പേര്, വാങ്ങിയ സാധനങ്ങള്‍, തൂക്കം, വാങ്ങിയ തിയ്യതി എന്നിവ സന്ദേശമായി മൊബൈലില്‍ ലഭിക്കും. വാങ്ങുന്ന സാധനങ്ങളുടെ വിവരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതോടെ റേഷന്‍ തട്ടിപ്പ് പൂര്‍ണ്ണമായും തടയാനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.


  • HASH TAGS
  • #RESHANSHOP