ടിപി വധക്കേസ് പ്രതി ഷാഫിക്ക് ജയിലില്‍ 2 സ്മാര്‍ട്ട് ഫോണുകള്‍; കയ്യോടെ പിടിച്ച് യതീഷ് ചന്ദ്ര

സ്വ ലേ

Jun 22, 2019 Sat 06:12 PM

തൃശ്ശൂര്‍: പോലീസിന്റെ നാടകീയ മിന്നല്‍ പരിശോധനയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ നിന്നും സമാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂരുമാണ് പുലര്‍ച്ചെ നാലരയോടെ മിന്നല്‍ പരിശോധന നടന്നത്. ഡിജിപി ഋഷിരാജ് സിങ്ങും കമ്മീഷണര്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.


തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. രണ്ടു സ്മാര്‍ട്ട് ഫോണുകളാണ് ജയിലില്‍ ഷാഫി ഉപയോഗിച്ചിരുന്നത്. ഇതിന് മിമ്പും ഷാഫിയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍, ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയാണ് പിടികൂടിയത്.  • HASH TAGS
  • #YADHEESHCHANRA
  • #POLICERADE