ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടെ ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി

സ്വ ലേ

Jun 22, 2019 Sat 03:34 AM

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍  ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടെന്നാണ് ബിനോയ് കോടിയേരിയുടെ നിലപാട്.  ബിനോയ്ക്കെതിരെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.  മുംബൈയിലെ ദിന്‍ദുഷി സെഷന്‍സ് കോടതിയില്‍ ബിനോയ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പീഡനക്കേസ് സംബന്ധിച്ച പരാതി വ്യാജമാണെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള നീക്കമാണ് പിന്നില്‍ നടക്കുന്നതെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചിരുന്നു. 
ബിനോയ് കോടിയേരി  ഉന്നതസ്വാധീനം ഉള്ള വ്യക്തി ആയതിനാല്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍  ഉന്നയിച്ചു.യുവതി മുന്‍പും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ബിനോയിക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍  ആരോപിച്ചു.എന്നാല്‍ പ്രതിയുടെ ഉന്നതസ്വാധീനം കണക്കിലെടുത്ത് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് കേസിന്റെ വഴിതെറ്റിക്കുമെന്ന് പ്രോസിക്യൂഷനും വാദിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ബിനോയിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന നിലപാടിലാണ് മുംബൈ പൊലീസ്. 

  • HASH TAGS
  • #ബിനോയ് കോടിയേരി