യോഗ ഒരു മതത്തിന്റെയും കുത്തകയല്ല; പിണറായി വിജയന്‍

സ്വ ലേ

Jun 21, 2019 Fri 07:36 PM

തിരുവനന്തപുരം: യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റേയും ഗവര്‍ണര്‍ പി സദാശിവത്തിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് ദിനാചരണം സംഘടിപ്പിച്ചത്.


യോഗ മതപരമായ ഒരു ചടങ്ങല്ല. ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാം. ജീവിതശൈലി രോഗങ്ങളുടെ ദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടെന്നും ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


  • HASH TAGS