മൊബൈല്‍ മോഷ്ടാക്കള്‍ക്ക്് ടെലികോം വകുപ്പ് പണി തരും

സ്വ ലേ

Jun 21, 2019 Fri 07:24 PM

മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ ഇനി  പേടിക്കണ്ട. ഓരോ മൊബൈലിനുമുള്ള ഐ.എം.ഇ.ഐ നമ്പറുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോം വകുപ്പ് തയ്യാറെടുക്കുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തിറങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


ഇങ്ങനെ പട്ടിക നിലവില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടവര്‍ ആദ്യം പോലീസില്‍ പരാതിപ്പെട്ട ശേഷം സഹായ നമ്പറിലൂടെ ടെലികോം വകുപ്പിനെ വിവരമറിയിക്കണം. ഒപ്പം, ഫോണ്‍ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസില്‍നിന്നുള്ള റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറിനെ കരിമ്പട്ടികയില്‍ പെടുത്തും. ഇതോടെ മോഷണംപോയ മൊബൈല്‍ ഫോണില്‍നിന്ന് ആശയവിനിമയം നടക്കില്ല. ബ്ലാക്ക് , വൈറ്റ്, ഗ്രേ, എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐ.എം.ഇ.ഐ. നമ്പറുകളെ പട്ടികയിലുള്‍പ്പെടുത്തുക.


  • HASH TAGS
  • #mobile