പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് 21 വരെ അപേക്ഷിക്കാം

സ്വ ലേ

Jun 19, 2019 Wed 05:42 PM

തിരുവനന്തപുരം : ഏകജാലക സംവിധാനത്തിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും ജൂണ്‍ 21 വൈകിട്ട് നാല് വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച്‌ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം.


വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്കനുസരിച്ച്‌ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍/എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ജൂണ്‍ 19 ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും.

  • HASH TAGS
  • #പ്ലസ്‌വണ്‍